2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ഒരു നിമിഷം..


ദ്രുതഗതിയിലുള്ള ചലനങ്ങളും കണിശതയാർന്ന ഷോട്ടുകളും തന്ത്രപരമായ മുന്നേറ്റങ്ങളും അപ്രതീക്ഷിതങ്ങളായ ജയപരാജയങ്ങളൂം ഒക്കെയായി കാണികളെ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തിക്കുന്ന ഒരു തൊണ്ണൂറ് മിനുട്ട് ഗെയിം...

അതിൽ നിന്നും ഒരു നിമിഷം ഞാനിങ്ങ് പറിച്ചെടുത്തു..എനിക്കത്രെയൊക്കെയേ പറ്റൂ..

എങ്ങനെയുണ്ട്., കൊള്ളാമോ..

മലപ്പുറം ഹാജിയാർപള്ളിയി മാസ്ക് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണ്ണമെന്റിൽ നിന്നും ഒരു ദ്രശ്യം.

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

മലപ്പുറം സ്റ്റൈൽ..


ബൈക്കിനു രണ്ട് ചക്രം തന്നെ ഓവറാണെന്ന് തോന്നുന്നവരുണ്ടായാൽ ഇതല്ല ഇതിലപ്പുറവും കാണേണ്ടി വരും...
      
                 മലപ്പുറം പുതിയ ബൈപ്പാസിൽ നിന്നും ഒരു ദ്രശ്യം..


വാണിംഗ് : അനുകരിക്കുന്നത് സ്വന്തം റിസ്കിൽ മാത്രം...തടികേടായാൽ ഞാൻ ഉത്തരവാദിയാകുന്നതല്ല..

2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

തപസ്സ്..



ഈ തപസ്സിളക്കാൻ ഉർവ്വശി, രംഭ, മേനകമാരൊന്നും അവതരിക്കേണ്ട..
ഒരു പരൽ മീൻ മാത്രം മതി...


അതിനു.... ദുരമൂത്ത മനുഷ്യന്റെ കൈകടത്തലുകൾ കൊണ്ട് തകിടം മറിച്ച ആവാസവ്യവസ്ഥയും അതിജീവനത്തിന്റെ അവസാനത്തെ കണ്ണിയും മുറിച്ച് കളയുമാറ് ഒഴുക്കി വിടുന്ന കീടനാശിനികളും വിഷാംശമുള്ള വസ്തുക്കളും ഒക്കെ അതിജീവിച്ച് വല്ലതും ജീവിച്ചിരിപ്പുണ്ടെങ്കിലല്ലേ....

കടലുണ്ടിപ്പുഴയിൽ ഹാജിയാർപള്ളി ഭാഗത്ത് നിന്ന് ഒരു ദ്രശ്യം..

2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

ജീവിത യാത്ര..


രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനാവണം ഇവരും യാത്രയാവുന്നത്...അല്ലേ..

വാളയാറിൽ നിന്നും ഒരു ദ്രശ്യം..

2010, ജൂൺ 8, ചൊവ്വാഴ്ച

ദേണ്ടേടാ...


ദേണ്ടെടാ...ഇവിടുന്ന് നോക്കിയാൽ ഗവൺമെന്റ് കോളേജ് കാണുന്നുണ്ടെടാ....
"അതൊക്കെ ഓ കെ.....താഴേക്ക് വീണാൽ മെഡിക്കൽ കോളേജും കാണാം.."

മക്കയിലെ ജബലുന്നൂർ പർവ്വതത്തിന്റെ മുകളിലെ ഒരു പാറക്കെട്ടിൽ കയറിയിരിക്കുന്ന ഒരു യുവാവ്..

2010, ജൂൺ 5, ശനിയാഴ്‌ച

തീക്കനൽ വീണപ്പോൾ..



മലഞ്ചെരുവിലൊരു തീക്കനൽ  വീണപ്പോൾ...
മക്കയിലെ  അൽ ഹവാലി പ്രദേശത്ത് നിന്നും ഒരു അസ്തമയക്കാഴ്ച...

2010, ജൂൺ 1, ചൊവ്വാഴ്ച

ദേ അങ്ങട് നോക്കൂ..


"താമരശ്ശേരി ചുരം, ഏത്.. അതെന്നേയ് നമ്മളെ താമരശ്ശേരി ചുരംന്ന്...അതിങ്ങനെ ചക ചക ചക ചകാന്ന് എറങ്ങി വരാണു നമ്മളു.. എന്തേയ്.."
ഹജ്ജ് കർമ്മത്തിനിടയിൽ മിനായിലെ ജംറക്കടുത്ത് നിന്നൊരു കാഴ്ച.., ഒരു  സ്ത്രീക്ക്  വഴി പറഞ്ഞ് കൊടുക്കുകയാണു ഒരു പോലീസുകാരൻ.

2010, മേയ് 4, ചൊവ്വാഴ്ച

പുതിയ വെളിച്ചം നുകരാൻ..



പണ്ഠിതനെന്നോ പാമരനെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ വിത്യാസമില്ലാതെ സർവ്വം നാഥനിലേക്കർപ്പിച്ച്‌ അവന്റെ കൽപന ശിരസ്സാവഹിച്ച്‌ ലക്ഷോപലക്ഷം വിശ്വാസികൾ ഒരേ ലക്ഷ്യത്തിലേക്ക്‌ ...
ലോകമുസ്ലിംകൾ ഒന്നിക്കുന്ന മഹാസംഗമം, അറഫ,
ആത്മനിർവ്രതിയുടെയും ആത്മശുദ്ധീകരണത്തിന്റെയും സഹനത്തിന്റെയും സമർപ്പണത്തിന്റെയും ഉദാത്ത മാതൃക.,
ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക്‌..ലബ്ബൈക്ക ലാ ശരീക്ക ലക്ക്‌...
ഇസ്ലാം മത വിശ്വാസികളുടെ പുണ്യകർമ്മമായ ഹജ്ജിന്റെ ഭാഗമായി വിശ്വാസികൾ അറബിമാസം ദുൽ ഹജ്ജ്‌ പത്താം തിയ്യതി അറഫയിലേക്ക്‌ നീങ്ങുന്നു.,

2010, ഏപ്രിൽ 12, തിങ്കളാഴ്‌ച

മഴ പെയ്തപ്പോൾ


നിനച്ചിരിക്കാത്ത നേരത്ത് മഴ പെയ്തപ്പോൾ..
മക്കയിൽ അപൂർവ്വമായേ മഴ പെയ്യാറുള്ളൂ...പെയ്താലോ..പിന്നെ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് യുവാക്കളും കുട്ടികളും തെരുവിൽ ഇറങ്ങുകയായി..
ഇവിടെ കെട്ടി നിൽക്കുന്ന മഴ വെള്ളത്തിലൂടെ വാഹനം പറപ്പിച്ച് രസിക്കുകയാണു ഒരു വിദ്വാൻ..

2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

കൂട്ടുകാർ



എന്റെയും എന്റെ സുഹ്രത്തിന്റെയും കൂട്ടുകാർ..
മിക്കവാറും എല്ലാഴ്പ്പോഴും ഇവർ കൂടെയുണ്ടാകും..പക്ഷേ ചില സമയത്ത് പറയാതെ പോയ്ക്കളയും..അതാ കുഴപ്പം.,തെറ്റിലേക്കായാലും നന്മയിലേക്കായും യാതൊരു പരിഭവമോ പരാതിയോ ഇല്ലാതെ കൂടെ വന്നോളും..,
ഫോട്ടോയെടുക്കാൻ ഇവർ സമ്മതിക്കില്ലെന്നേ...എന്നാലും ഞാനൊപ്പിച്ചു ഒന്ന്..,ഞാനാരാ മ്യോൻ..ഹ..ഹ
എങ്ങനെയുണ്ട്.

2010, ഏപ്രിൽ 6, ചൊവ്വാഴ്ച

ഏകാകിയീ..ഞാൻ


തലക്ക് മീതേ ശൂന്യാകാശം..താഴേ മരുഭൂമീ..
കാലി ബോട്ടിൽ തിരയും ഏകാകിയീ ഞാൻ ..
ദാഹ ജലം തരുമോ..
ദാഹ ജലം തരുമോ...

മക്കയിലെ സുപ്രസിദ്ധമായ ജബലുന്നൂർ പർവ്വതത്തിന്റെ മുകളിൽ നിന്നും ഒരു കാഴ്ച..

2010, മാർച്ച് 25, വ്യാഴാഴ്‌ച

തുണിപ്പൊതികൾ..





ചിതറി നടക്കും തുണിപ്പൊതികൾ..
ആഹാ..എന്തൊരു കാഴ്ച..,എന്റെ ക്യാമറക്കണ്ണേ ഒപ്പിയെടുത്തോ..
ഇസ്ലാം മത വിശ്വാസികളുടെ പ്രധാന കർമ്മമായ ഹജ്ജിന്റെ ഭാഗമായുള്ള മിനായിലെ കല്ലെറിയൽ കർമ്മം കഴിഞ്ഞ്‌ വിശ്വാസികൾ തങ്ങളുടെ ടെന്റിലേക്ക്‌ മടങ്ങുന്ന ഈ ദ്രശ്യം മക്കയിലെ ചരിത്രപ്രസിദ്ധമായ മിനയിൽ നിന്ന്...
നിങ്ങളുടെ അഭിപ്രായം പറയുമല്ലോ...

2010, മാർച്ച് 16, ചൊവ്വാഴ്ച

ഓർമ്മക്കായ്‌..



അറബികൾ പണ്ട്‌ ഇതു പോലുള്ള മൺ വീടുകളിലായിരുന്നുവത്രേ താമസിച്ചിരുന്നത്‌...,പ്രട്രോഡോളറിന്റെ വരവോടെ അതെല്ലാം തച്ചുടക്കപ്പെട്ട്‌ ആ സ്ഥാനങ്ങളിൽ കമനീയമായ കോൺക്രീറ്റ്‌ കെട്ടിടങ്ങൾ ഉയർന്ന് വന്നു..,പക്ഷേ ഇന്നും സൗദിയുടെ പലഭാഗങ്ങളിലും ആ കെട്ടിടങ്ങളുടെ അധികം നാശനഷ്ടങ്ങളില്ലാത്ത അവശിഷ്ടങ്ങൾ കാണാം...
ഇത്‌ സൗദിയിലെ അൽ ഖസീം ഡിസ്ട്രിക്റ്റിലെ ബുകൈരിയ എന്ന സ്ഥലത്ത്‌ നിന്ന് എടുത്ത ചിത്രം...
ഒരു പുരാവസ്തു പോലെ ഭരണകൂടം സംരക്ഷിച്ച്‌ പോരുന്ന ഒന്നാണിത്‌...

2010, മാർച്ച് 13, ശനിയാഴ്‌ച

ചോര തെറിച്ചിളനാമ്പ്‌..


"ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം."..ഇത്‌ കണ്ടിട്ടാണാവോ അനിൽ പനച്ചൂരാൻ അങ്ങനെയൊരു വരികൾ എഴുതിയത്‌....
ചോരയിൽ കുളിച്ച്‌ നിൽക്കുന്ന പോലുള്ള ഈ പൂമരത്തിന്റെ ദ്രശ്യം സൗദിയിലെ ത്വായിഫിൽ നിന്ന്..,
ഇതു കണ്ടാൽ എന്റെ ക്യാമറക്കണ്ണുകൾ വെറുതെയിരിക്കുമോ,..

2010, മാർച്ച് 11, വ്യാഴാഴ്‌ച

വഴികാണിക്കൂ..


മരുഭൂമിയിലൂടെയുള്ള യാത്ര രസകരവും അതു പോലെ സാഹസികവുമാണ`..
കറങ്ങിക്കറങ്ങി വന്ന് എങ്ങോട്ട്‌ പോകണം എന്നറിയാതെ ശങ്കിച്ച്‌ നിന്ന നേരത്ത്‌ ചുമ്മാ ഒരു രസത്തിനെടുത്ത ഫോട്ടോ....,
സൗദി അറേബ്യയിലെ അൽ ഖസീം ഡിസ്ട്രിക്റ്റിൽ പെട്ട ഉനൈസ സിറ്റിയുടെ ഏകദേശം ഇരുപത്തഞ്ച്‌ കിലോ മീറ്റർ മാറി ഒരു ഉൾപ്രദേശത്ത്‌ നിന്നുള്ള ചിത്രം..
എങ്ങനെയുണ്ട്‌..കൊള്ളാമോ..

2010, മാർച്ച് 10, ബുധനാഴ്‌ച

മണവാട്ടി..2


സൗദി അറേബ്യയിലെ വിവിധഭാഗങ്ങളിൽ ഇത്തരം മണവാട്ടികളെ കാണാൻ കഴിയും..,
ശരീരമാസകലം പൂക്കളും പൂമാലകളും പട്ട്‌ തുണികളും കൊണ്ട്‌ അണിഞ്ഞൊരുങ്ങി ഇവരങ്ങനെ നിൽക്കും..,ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലും പാർക്കുകൾക്ക്‌ സമീപവും സായാഹ്നങ്ങളിൽ ഉല്ലാസത്തിനായെത്തുന്നവരെ കാത്താണു ആ നിൽപ്പ്‌..
പത്ത്‌ റിയാൽ കൊടുത്താൽ ഇവളുടെ കൂടെ നിന്ന് ഫോട്ടോയെടുക്കാം.. അപ്പോൾ തന്നെ പ്രിന്റെടുത്ത്‌ കിട്ടും..,
ഞാൻ അടുത്തേക്ക്‌ പോയി ഒരു ക്ലോസപ്പ്‌ എടുക്കാൻ നോക്കി..അവൾ തലകുലുക്കി ഒരു ചെറിയ ശബ്ദം പുറപ്പെടുവിച്ചു..(ഞാൻ പണം കൊടുക്കാതെ ഫോട്ടോയെടുക്കുന്നത്‌ കൊണ്ടുള്ള ഈർഷ്യയാണു..)
മക്കയിലെ അറഫയിൽ നിന്നുള്ള ഒരു ദ്രശ്യം..

2010, മാർച്ച് 9, ചൊവ്വാഴ്ച

മണവാട്ടി..


സൗദി അറേബ്യയിലെ വിവിധഭാഗങ്ങളിൽ ഇത്തരം മണവാട്ടികളെ കാണാൻ കഴിയും..,
ശരീരമാസകലം പൂക്കളും പൂമാലകളും പട്ട്‌ തുണികളും കൊണ്ട്‌ അണിഞ്ഞൊരുങ്ങി ഇവരങ്ങനെ നിൽക്കും..,ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലും പാർക്കുകൾക്ക്‌ സമീപവും സായാഹ്നങ്ങളിൽ ഉല്ലാസത്തിനായെത്തുന്നവരെ കാത്താണു ആ നിൽപ്പ്‌..
പത്ത്‌ റിയാൽ കൊടുത്താൽ ഇവളുടെ കൂടെ നിന്ന് ഫോട്ടോയെടുക്കാം.. അപ്പോൾ തന്നെ പ്രിന്റെടുത്ത്‌ കിട്ടും..,
ഞാൻ അടുത്തേക്ക്‌ പോയി ഒരു ക്ലോസപ്പ്‌ എടുക്കാൻ നോക്കി..അവൾ തലകുലുക്കി ഒരു ചെറിയ ശബ്ദം പുറപ്പെടുവിച്ചു..(ഞാൻ പണം കൊടുക്കാതെ ഫോട്ടോയെടുക്കുന്നത്‌ കൊണ്ടുള്ള ഈർഷ്യയാണു..)
മക്കയിലെ അറഫയിൽ നിന്നുള്ള ഒരു ദ്രശ്യം..

2010, മാർച്ച് 7, ഞായറാഴ്‌ച

സൂര്യനിൽ ഒരു സൊറ സമ്മേളനം..


മക്കയിലെ പ്രസിദ്ധമായ ജബലുന്നൂർ പർവ്വതത്തിന്റെ മുകളിൽ ഒരു സുന്ദരമായ സായാഹ്നത്തിൽ  ഒരു പറ്റം പാകിസ്താനി തൊഴിലാളികൾ സൊറപറഞ്ഞിരിക്കുന്നു..,

2010, മാർച്ച് 6, ശനിയാഴ്‌ച

ഞാനൊന്ന് കാണട്ടെ


ഒന്ന് റീലോഡ്‌ ചെയ്തു..,ഒന്നങ്ങോട്ട്‌...,അങ്ങനെയല്ല..,ഇങ്ങനെ..ഓ കെ..റെഡി.സ്മെയിൽ പ്ലീസ്‌.....
തുറക്കട്ടെ ഞാനെൻ കണ്ണുകളെ..തുടങ്ങുന്നു ഞാനിവിടെ എന്റെ പുത്തൻ കാഴ്ചകൾ..,

Related Posts with Thumbnails

Malayalam Blog Directory

Malayalam Blog Directory

കാഴ്ചകൾകാണാൻ വന്നവർ

കൂടെ കാണാൻ പോരുന്നോ...

എന്റെ മറ്റൊരു ബ്ലോഗ്‌

കാലമാം രഥത്തിൻ പ്രയാണത്തിലെപ്പോഴോ എവിടെയൊക്കെയോ വെച്ച്‌ മനസ്സിന്റെ ആഴങ്ങളിൽ അടിവരയിട്ടു പതിപ്പിച്ചു വെച്ച ചിലതുണ്ട്‌... ചില ഓർമകൾ, ചില മുഖങ്ങൾ, ചില സംഭവങ്ങൾ, ചില അറിവുകൾ,..........എന്നിങ്ങനെ ഒരു പാട്‌.,.. അവയിൽ ചിലത്‌ ചികഞ്ഞെടുക്കുവാൻ ശ്രമിക്കുകയാണിവിടെ.. ഒപ്പം അടിവരയിട്ടു വെക്കേണ്ടത്‌ എന്ന തോന്നലുളവാക്കിയ ചില പുത്തൻ ആശയങ്ങൾ, കാഴ്ച്ചകൾ,വാർത്തകൾ......തുടങ്ങിയവയും... അടിവരകൾ എന്നെ എന്റെ ബ്ലോഗ്‌ തൊട്ട്‌ മുകളിൽ..,ക്ലിക്ക്‌ ചെയ്തു നോക്കൂ............
ഞാ നൊരു ഫോട്ടോഗ്രാഫറല്ല..,വെറുതെ ചുമ്മാ നടക്കുമ്പോൾ ഓരോ ഫോട്ടോകൾ എടുക്കും,അതിൽ കൊള്ളാമെന്നു തോന്നുന്നത്‌ (എനിക്ക്‌..)ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു..നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു..
സ്നേഹത്തോടെ
കമ്പർ

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. അതായത്‌ തൊട്ടാൽ കൈ പുഴുത്തു പോവും..അത്ര തന്നെ..

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP