2010, മാർച്ച് 25, വ്യാഴാഴ്‌ച

തുണിപ്പൊതികൾ..





ചിതറി നടക്കും തുണിപ്പൊതികൾ..
ആഹാ..എന്തൊരു കാഴ്ച..,എന്റെ ക്യാമറക്കണ്ണേ ഒപ്പിയെടുത്തോ..
ഇസ്ലാം മത വിശ്വാസികളുടെ പ്രധാന കർമ്മമായ ഹജ്ജിന്റെ ഭാഗമായുള്ള മിനായിലെ കല്ലെറിയൽ കർമ്മം കഴിഞ്ഞ്‌ വിശ്വാസികൾ തങ്ങളുടെ ടെന്റിലേക്ക്‌ മടങ്ങുന്ന ഈ ദ്രശ്യം മക്കയിലെ ചരിത്രപ്രസിദ്ധമായ മിനയിൽ നിന്ന്...
നിങ്ങളുടെ അഭിപ്രായം പറയുമല്ലോ...

2010, മാർച്ച് 16, ചൊവ്വാഴ്ച

ഓർമ്മക്കായ്‌..



അറബികൾ പണ്ട്‌ ഇതു പോലുള്ള മൺ വീടുകളിലായിരുന്നുവത്രേ താമസിച്ചിരുന്നത്‌...,പ്രട്രോഡോളറിന്റെ വരവോടെ അതെല്ലാം തച്ചുടക്കപ്പെട്ട്‌ ആ സ്ഥാനങ്ങളിൽ കമനീയമായ കോൺക്രീറ്റ്‌ കെട്ടിടങ്ങൾ ഉയർന്ന് വന്നു..,പക്ഷേ ഇന്നും സൗദിയുടെ പലഭാഗങ്ങളിലും ആ കെട്ടിടങ്ങളുടെ അധികം നാശനഷ്ടങ്ങളില്ലാത്ത അവശിഷ്ടങ്ങൾ കാണാം...
ഇത്‌ സൗദിയിലെ അൽ ഖസീം ഡിസ്ട്രിക്റ്റിലെ ബുകൈരിയ എന്ന സ്ഥലത്ത്‌ നിന്ന് എടുത്ത ചിത്രം...
ഒരു പുരാവസ്തു പോലെ ഭരണകൂടം സംരക്ഷിച്ച്‌ പോരുന്ന ഒന്നാണിത്‌...

2010, മാർച്ച് 13, ശനിയാഴ്‌ച

ചോര തെറിച്ചിളനാമ്പ്‌..


"ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം."..ഇത്‌ കണ്ടിട്ടാണാവോ അനിൽ പനച്ചൂരാൻ അങ്ങനെയൊരു വരികൾ എഴുതിയത്‌....
ചോരയിൽ കുളിച്ച്‌ നിൽക്കുന്ന പോലുള്ള ഈ പൂമരത്തിന്റെ ദ്രശ്യം സൗദിയിലെ ത്വായിഫിൽ നിന്ന്..,
ഇതു കണ്ടാൽ എന്റെ ക്യാമറക്കണ്ണുകൾ വെറുതെയിരിക്കുമോ,..

2010, മാർച്ച് 11, വ്യാഴാഴ്‌ച

വഴികാണിക്കൂ..


മരുഭൂമിയിലൂടെയുള്ള യാത്ര രസകരവും അതു പോലെ സാഹസികവുമാണ`..
കറങ്ങിക്കറങ്ങി വന്ന് എങ്ങോട്ട്‌ പോകണം എന്നറിയാതെ ശങ്കിച്ച്‌ നിന്ന നേരത്ത്‌ ചുമ്മാ ഒരു രസത്തിനെടുത്ത ഫോട്ടോ....,
സൗദി അറേബ്യയിലെ അൽ ഖസീം ഡിസ്ട്രിക്റ്റിൽ പെട്ട ഉനൈസ സിറ്റിയുടെ ഏകദേശം ഇരുപത്തഞ്ച്‌ കിലോ മീറ്റർ മാറി ഒരു ഉൾപ്രദേശത്ത്‌ നിന്നുള്ള ചിത്രം..
എങ്ങനെയുണ്ട്‌..കൊള്ളാമോ..

2010, മാർച്ച് 10, ബുധനാഴ്‌ച

മണവാട്ടി..2


സൗദി അറേബ്യയിലെ വിവിധഭാഗങ്ങളിൽ ഇത്തരം മണവാട്ടികളെ കാണാൻ കഴിയും..,
ശരീരമാസകലം പൂക്കളും പൂമാലകളും പട്ട്‌ തുണികളും കൊണ്ട്‌ അണിഞ്ഞൊരുങ്ങി ഇവരങ്ങനെ നിൽക്കും..,ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലും പാർക്കുകൾക്ക്‌ സമീപവും സായാഹ്നങ്ങളിൽ ഉല്ലാസത്തിനായെത്തുന്നവരെ കാത്താണു ആ നിൽപ്പ്‌..
പത്ത്‌ റിയാൽ കൊടുത്താൽ ഇവളുടെ കൂടെ നിന്ന് ഫോട്ടോയെടുക്കാം.. അപ്പോൾ തന്നെ പ്രിന്റെടുത്ത്‌ കിട്ടും..,
ഞാൻ അടുത്തേക്ക്‌ പോയി ഒരു ക്ലോസപ്പ്‌ എടുക്കാൻ നോക്കി..അവൾ തലകുലുക്കി ഒരു ചെറിയ ശബ്ദം പുറപ്പെടുവിച്ചു..(ഞാൻ പണം കൊടുക്കാതെ ഫോട്ടോയെടുക്കുന്നത്‌ കൊണ്ടുള്ള ഈർഷ്യയാണു..)
മക്കയിലെ അറഫയിൽ നിന്നുള്ള ഒരു ദ്രശ്യം..

2010, മാർച്ച് 9, ചൊവ്വാഴ്ച

മണവാട്ടി..


സൗദി അറേബ്യയിലെ വിവിധഭാഗങ്ങളിൽ ഇത്തരം മണവാട്ടികളെ കാണാൻ കഴിയും..,
ശരീരമാസകലം പൂക്കളും പൂമാലകളും പട്ട്‌ തുണികളും കൊണ്ട്‌ അണിഞ്ഞൊരുങ്ങി ഇവരങ്ങനെ നിൽക്കും..,ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലും പാർക്കുകൾക്ക്‌ സമീപവും സായാഹ്നങ്ങളിൽ ഉല്ലാസത്തിനായെത്തുന്നവരെ കാത്താണു ആ നിൽപ്പ്‌..
പത്ത്‌ റിയാൽ കൊടുത്താൽ ഇവളുടെ കൂടെ നിന്ന് ഫോട്ടോയെടുക്കാം.. അപ്പോൾ തന്നെ പ്രിന്റെടുത്ത്‌ കിട്ടും..,
ഞാൻ അടുത്തേക്ക്‌ പോയി ഒരു ക്ലോസപ്പ്‌ എടുക്കാൻ നോക്കി..അവൾ തലകുലുക്കി ഒരു ചെറിയ ശബ്ദം പുറപ്പെടുവിച്ചു..(ഞാൻ പണം കൊടുക്കാതെ ഫോട്ടോയെടുക്കുന്നത്‌ കൊണ്ടുള്ള ഈർഷ്യയാണു..)
മക്കയിലെ അറഫയിൽ നിന്നുള്ള ഒരു ദ്രശ്യം..

2010, മാർച്ച് 7, ഞായറാഴ്‌ച

സൂര്യനിൽ ഒരു സൊറ സമ്മേളനം..


മക്കയിലെ പ്രസിദ്ധമായ ജബലുന്നൂർ പർവ്വതത്തിന്റെ മുകളിൽ ഒരു സുന്ദരമായ സായാഹ്നത്തിൽ  ഒരു പറ്റം പാകിസ്താനി തൊഴിലാളികൾ സൊറപറഞ്ഞിരിക്കുന്നു..,

2010, മാർച്ച് 6, ശനിയാഴ്‌ച

ഞാനൊന്ന് കാണട്ടെ


ഒന്ന് റീലോഡ്‌ ചെയ്തു..,ഒന്നങ്ങോട്ട്‌...,അങ്ങനെയല്ല..,ഇങ്ങനെ..ഓ കെ..റെഡി.സ്മെയിൽ പ്ലീസ്‌.....
തുറക്കട്ടെ ഞാനെൻ കണ്ണുകളെ..തുടങ്ങുന്നു ഞാനിവിടെ എന്റെ പുത്തൻ കാഴ്ചകൾ..,

Related Posts with Thumbnails

Malayalam Blog Directory

Malayalam Blog Directory

കാഴ്ചകൾകാണാൻ വന്നവർ

കൂടെ കാണാൻ പോരുന്നോ...

എന്റെ മറ്റൊരു ബ്ലോഗ്‌

കാലമാം രഥത്തിൻ പ്രയാണത്തിലെപ്പോഴോ എവിടെയൊക്കെയോ വെച്ച്‌ മനസ്സിന്റെ ആഴങ്ങളിൽ അടിവരയിട്ടു പതിപ്പിച്ചു വെച്ച ചിലതുണ്ട്‌... ചില ഓർമകൾ, ചില മുഖങ്ങൾ, ചില സംഭവങ്ങൾ, ചില അറിവുകൾ,..........എന്നിങ്ങനെ ഒരു പാട്‌.,.. അവയിൽ ചിലത്‌ ചികഞ്ഞെടുക്കുവാൻ ശ്രമിക്കുകയാണിവിടെ.. ഒപ്പം അടിവരയിട്ടു വെക്കേണ്ടത്‌ എന്ന തോന്നലുളവാക്കിയ ചില പുത്തൻ ആശയങ്ങൾ, കാഴ്ച്ചകൾ,വാർത്തകൾ......തുടങ്ങിയവയും... അടിവരകൾ എന്നെ എന്റെ ബ്ലോഗ്‌ തൊട്ട്‌ മുകളിൽ..,ക്ലിക്ക്‌ ചെയ്തു നോക്കൂ............
ഞാ നൊരു ഫോട്ടോഗ്രാഫറല്ല..,വെറുതെ ചുമ്മാ നടക്കുമ്പോൾ ഓരോ ഫോട്ടോകൾ എടുക്കും,അതിൽ കൊള്ളാമെന്നു തോന്നുന്നത്‌ (എനിക്ക്‌..)ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു..നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു..
സ്നേഹത്തോടെ
കമ്പർ

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. അതായത്‌ തൊട്ടാൽ കൈ പുഴുത്തു പോവും..അത്ര തന്നെ..

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP